കോഴഞ്ചേരി പഞ്ചായത്തിന്റ പതിമുന്നാം വാർഡിൽ ചിൽഡ്രൻസ് ഹോസ്പിറ്റലിനു സമിപം ആണ് ഒരു പട്ടി ചത്തു കിടക്കുന്നത്. 4 ദിവസത്തിൽ അധികം ആയി പട്ടി ഇവിടെ ചത്തു നാറാൻ തുടങ്ങിട്ടു. പഞ്ചകായത്തിലെ അധികാരപ്പെട്ടവരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഇല്ല.? മഴകാലം തകർത്തു പെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ആണ് റോഡിൽ പട്ടി ചത്തു പുഴുത്തു നാറുന്നത്. മഴ കാലത്തു പല പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സമയമാണ്. സ്കൂളിലും കോളേജിലും കുട്ടികൾ നടന്നു പോകുന്നത് ഈ പുഴുത്തു നാറുന്ന പട്ടിയുടെ മുന്നിൽ കൂടെ ആണ്. മുക്ക് പൊത്താതെ ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥ .അതിനാൽ എത്രയും പെട്ടന്ന് തന്നെ ഇതിനു പരിഹാരം കാണണം. എന്ന് കോഴഞ്ചേരി പൗരാവലി ആവശ്യപ്പെട്ടു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

