അടൂർ – പതിനനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്‌പെഷൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിത ജോൺ ഹാജരായി. 2020 ലാണ് സംഭവം, കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയതു വഴിയുള്ള പരിചയത്തിൽ വീട്ടിൽ വച്ചും കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോൾ അവിടെവച്ചുമാണ് പീഡിപ്പിച്ചത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2020 ൽ ഇയാൾ കുട്ടിയുടെ വിട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടി വയ്ക്കുന്ന തുക ഇരയ്ക്കു നൽകണമെന്ന് വിധിന്യായത്തിൽ നിർദേശിക്കുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന യു. ബിജുവാണ് കേസ് അന്വേഷിച്ചത്.
പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപെടുത്തൽ, പോക്‌സോ തുടങ്ങിയ വകുപ്പുകളിൽ ആയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും
What do you feel about this post?
Like
Love
Happy
Haha
Sad

