ജില്ലയിലെ 5 നിയമസഭാ സീറ്റും ഐക്യ ജനാധിപത്യ മുന്നണി പിടിച്ചെടുക്കും ; മോൻസ് ജോസഫ് എംഎൽഎ.

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലയിലെ 5 നിയമസഭാ സീറ്റും ഐക്യ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എൻ സി പി യുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് കേരള കോൺഗ്രസിൽ ചേർന്നവരുടെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ റെജി ചെറിയാൻ, സംസ്ഥാന ട്രഷറർ കലമണ്ണിൽ തങ്കച്ചൻ, ജില്ലാ പ്രസിഡണ്ട് വർഗീസ് മാമൻ, എം.മുഹമ്മദ് സാലി, ജോർജ് കുന്നപ്പുഴ, ബാബു വർഗീസ്, സാം മാത്യു, പി. എൻ മുരളീധരൻ, രഞ്ജിത്ത് പി ചാക്കോ, സുജോ വർഗീസ്, നൈസ്സാം മുഹമ്മദ്, സോണി പി സാമുവൽ, ബിജോ ജോസഫ്, ജിക്കു വട്ടശ്ശേരിൽ, സൂസൻ ഇടുക്കള, സോജി, സൂസൻ ജോർജ്, ലത എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ-
ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എൻ സി പി (എസ്) വിട്ട് കേരള കോൺഗ്രസിൽ ചേർന്നവരുടെ സ്വീകരണയോഗം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *