പത്തു വർഷത്തെ ദുർഭരണം ജനവിധിയിൽ തൂത്തെറിയപ്പെടും ; അഡ്വ. മോൻസ് ജോസഫ് എംഎൽഎ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: പത്തു വർഷമായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാർ കേരള ജനതയെ ദുരിതത്തിലാഴ്ത്തിയതായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ജനവിധിയിലൂടെ എൽഡിഎഫിനെ തൂത്തെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ജില്ലാ നേതൃയോഗവും ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു സാമ്പത്തിക രംഗം തകർന്നുവെന്നും കടുത്ത കടക്കെണിയിലാണ് കേരളം എത്തിയിരിക്കുന്നതെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.

സർക്കാരിന്റെ ഭരണപരമായ വീഴ്ചകൾ മൂലം ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാകാത്ത സ്ഥിതിയാണ്. വിലക്കയറ്റവും നികുതി വർധനയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതകരമാക്കി. വൈദ്യുതി ചാർജ്, ഇന്ധനവില, കെട്ടിട നികുതി, ഭൂനികുതി തുടങ്ങി വിവിധ മേഖലകളിൽ ഉണ്ടായ വർധനവ് ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയതായി അദ്ദേഹം പറഞ്ഞു.

കൂടാതെ, അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും സർക്കാരിന്റെ പതിവായ ഭരണരീതിയായി മാറിയതായി അദ്ദേഹം ആരോപിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഭരണകൂടം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പരിപാവനമായ ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണം കടത്തിയെന്നാരോപിക്കുന്ന കേസിലും സർക്കാർ പ്രതികൂട്ടിലാണെന്നും, ഇതു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, സംസ്ഥാന ട്രഷറാർ എബ്രഹാം കലമണ്ണിൽ, സംസ്ഥാന അഡൈ്വസർ ജോർജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വർഗീസ്, ജോർജ് വർഗീസ് കൊപ്പാറ, സാം ഈപ്പൻ, തോമസ് മാത്യു ആനിക്കാട്, ജോസ് കൊന്നപ്പാറ, ജോൺസൺ കുര്യൻ, വൈ. രാജൻ, റോയി ചാണ്ടപ്പിള്ള, ഷിബു പുതുക്കേരി, രാജീവ് താമരപ്പള്ളി, ഉമ്മൻ മാത്യു വടക്കേടം, ദീപു ഉമ്മൻ, സാബു ഓലിക്കൽ, അഡ്വ. സഖറിയ കരുവേലി, വി.പി. എബ്രഹാം, വർഗീസ് ചക്കാലയ്ക്കൽ, തോമസ്‌കുട്ടി കുമ്മണ്ണൂർ, ബിനു കുരുവിള, രഘു വേങ്ങാട്ടൂർ, സാം മാത്യു, ജിൻസി കടുവെങ്കൽ, ടോണി കുര്യൻ, ബിജു അലക്‌സ് മാത്യു, ജൂലി സാബു ഓലിക്കൽ, എസ്. ലേഖ എന്നിവർ പ്രസംഗിച്ചു.

വിവിധ നിയോജകമണ്ഡലങ്ങളിൽനിന്നുള്ള നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തി വരുന്ന തിരഞ്ഞെടുപ്പിന് സജ്ജരാകണമെന്ന് യോഗത്തിൽ ആഹ്വാനം ചെയ്തു.

ഫോട്ടോ ക്യാപ്ഷൻ:
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃ സമ്മേളനവും ജനപ്രതിനിധികളുടെ സ്വീകരണവും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കേരള കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ദ്വീപ് ഉമ്മൻ, ഉന്നധികാരസമിതി അംഗം അഡ്വ. ബാബു വർഗീസ്, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ, വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ്, ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമൻ, വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ,സാം ഈപ്പൻ,തോമസ് മാത്യു ആനിക്കാട്, ജോർജ് വർഗീസ് കോപ്പാറ, സക്കറിയ കരുവേലി, ബിനു കുരുവിള, റോയ് ചാണ്ട പിള്ള, ഷിബു പുതുക്കേരിൽ, വി പി എബ്രഹാം, വൈ രാജൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *