ഉദ്ഘാടനത്തിന് ഒരുങ്ങി വിവിധ വികസന പദ്ധതികൾ ; സംഘാടക സമിതി യോഗം വൈഎംസിഹാളിൽ ചേർന്നു

Pathanamthitta

പത്തനംതിട്ട – ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട വൈഎംസിഹാളിൽ ചേർന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നവീകരിച്ച സർജറി ബ്ലോക്ക്, ജില്ല സ്റ്റേഡിയം ആദ്യഘട്ടം, കോട്ട പാലം, മണ്ണാകടവ് പാലം തുടങ്ങിയവ ഈ മാസം അവസാനത്തോടെ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉദ്ഘാടനത്തോനുബന്ധിച്ച് പൊതുജനങ്ങൾക്ക് വിപുലമായ ആരോഗ്യ ക്യാമ്പ്, വ്യാവസായിക മേള തുടങ്ങിയവ സംഘടിപ്പിക്കും. ആർസിസി, മെഡിക്കൽ കൊളജ്, സ്വകാര്യ ആശുപത്രി തുടങ്ങിയവിടങ്ങളിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിലുണ്ടാകും. സൗജന്യമായാണ് പരിശോധന. ജില്ലാ സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തിൽ നീന്തൽ കുളം, ഗ്യാലറി, ടർഫ് തുടങ്ങിയവ ഉൾപ്പെടുന്നു. ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെ രണ്ടാം ഘട്ടം ഏപ്രിലിൽ പൂർത്തിയാകും. ജില്ല മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *