പത്തനംതിട്ട – സർവീസിൽനിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ ബി മോഹനന് യാത്രയയപ്പ് നൽകി. വയലത്തല ഗവ. വൃദ്ധ മന്ദിരത്തിൽ നടന്ന യാത്രയയപ്പ് സമ്മേളം കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായിരുന്നു. ഇലന്തൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം പി തോമസ്, ജില്ലാ വനിത ശിശു വികസന ഓഫീസർ അബ്ദുൽ ബാരി, ഷാൻ ഗോപാൽ, എ നിസ, താര, രാജീവ്, ജി. സന്തോഷ്, ഷംല ബീഗം, എസ്.ആർ. ബീന തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗവ. വൃദ്ധ മന്ദിരം സുപ്രണ്ട് ഒ.എസ്. മീന സ്വാഗതം പറഞ്ഞു.


