യാത്രക്കാരനെ കമ്പെടുത്ത് തലയ്ക്ക് അടിച്ച് പരുക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Crime
Print Friendly, PDF & Email

അടൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ കൈയേറ്റം ചെയ്യുകയും കാര്‍ തടഞ്ഞ് യാത്രക്കാരനെ കമ്പെടുത്ത് തലയ്ക്ക് അടിച്ച് പരുക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പെരിങ്ങനാട് നെല്ലിമുകള്‍ സ്വദേശിയായ മുകളുവിള വടക്കേതില്‍ വീട്ടില്‍ ജയകുമാര്‍ആണ് അറസ്റ്റിലായത്. മോട്ടോര്‍സൈക്കിളില്‍ പോയ പ്രതി നെല്ലിമുകളില്‍ വച്ച് കാറിന്റെ മുമ്പിലായി നിയന്ത്രണം വിട്ട് മറിഞ്ഞു വീണു. ഇയാള്‍ റോഡില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കി. ഈ സമയം കാറിലുളളവരെ അസഭ്യം പറഞ്ഞു കൊണ്ട് ഇയാള്‍ ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. കാറിലെ യാത്രക്കാര്‍ തടസം പറയാനെത്തിയ സമയം പ്രതി സമീപത്ത് നിന്നും കമ്പെടുത്ത് യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചു. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

അടൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് രാഘവന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു. നരഹത്യാശ്രമം, അബ്കാരി, അടിപിടി ഉള്‍പ്പടെ അടൂര്‍ പോലീസ് സ്‌റ്റേഷനിലെ പത്തോളം കേസിലെ പ്രതിയും റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്. കൂടാതെ ഇയാള്‍ക്കെതിരേ ഏനാത്ത്, തിരുവനന്തപുരം മ്യൂസിയം, പത്തനംതിട്ട, നൂറനാട്, ഹരിപ്പാട് പോലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകള്‍ ഉണ്ട്. അടൂരില്‍ എക്‌സൈസ് കേസിലും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *