പത്തനംതിട്ടയിൽ കുറ്റൂരടക്കം ബിജെപിക്ക് നിരവധി പഞ്ചായത്തുകളിൽ മിന്നും ജയം

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – നിയോജക മണ്ഡലം, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി പ്രസന്ന സതീശനും, വൈസ് പ്രസിഡന്റ് ശ്രീ ഗോപകുമാറും അനൂപ് ആന്റണിക്കൊപ്പം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി ആകുമെന്നാണ് കരുതപ്പെടുന്നത്..

തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബി ജെ പി കേരളമൊട്ടാകെ ചുവടുറപ്പിച്ചു എന്നത് തന്നെയാണ്. നേരത്തെ കാസർകോട്, മഞ്ചേശ്വരം, പാലക്കാട്, തിരുവനന്തപുരം എന്നീ പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനമുള്ളത് എന്നാണ് ഇവിടുത്തെ ഇടത്- വലത് മുന്നണികളും അവരെ ആശ്രയിച്ച് രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന മാധ്യമ പ്രവർത്തകരും പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ആ സ്ഥിതി മാറിയിട്ടുണ്ട്. ജയിക്കുന്ന സ്ഥിതി വന്നാൽ ജനം ബിജെപിക്ക് വോട്ട് ചെയ്യും. വരുന്ന തിരഞ്ഞെടുപ്പുകളിൽ അത് കൂടുതൽ പ്രതിഫലിക്കും.

കാസർകോട് നഗരസഭയിൽ ബിജെപി പ്രതിപക്ഷത്ത്. കണ്ണൂർ കോർപ്പറേഷനിൽ 4 ഇടത്ത് വിജയം. തലശ്ശേരിയിൽ 6 സീറ്റിൽ വിജയം. വയനാട് കൽപ്പറ്റയിൽ രണ്ടിടത്ത് വിജയം .കോഴിക്കോട് നഗരസഭയിൽ 13 ഇsത്ത്. മലപ്പുറത്ത് താനൂർ, പൊന്നാനി, കോട്ടക്കൽ എന്നിവിടങ്ങളിൽ. പാലക്കാട് നഗരസഭക്ക് പുറമെ അകത്തേത്തറ പോലെ സി പി എം ശക്തി കേന്ദ്രങ്ങളിൽ ഭരണം പിടിച്ചു., തൃശ്ശൂർ നഗരസഭക്ക് പുറമെ വില്വാദ്രിനാഥൻ്റെ ദേശമായ തിരുവില്വാമല, കണ്ണകിയുടെ മണ്ണായ കൊടുങ്ങല്ലൂർ , ഇടതിൻ്റ ശക്തി ദുർഗ്ഗമായ കാറളം, പടിയൂർ പോലെയുള്ള സ്ഥലങ്ങളിൽ നിർണ്ണായകം. എറണാകുളത്ത് കോർപ്പറേഷനിലും, ഇടുക്കിയിലേക്ക് കേറിയാൽ തൊടുപുഴയിൽ ശക്തമായ പ്രതിപക്ഷം, കോട്ടയത്താകട്ടെ പൂഞ്ഞാർ തെക്കേക്കര , അയ്മനം, കിടങ്ങൂർ പഞ്ചായത്തുകൾ. ഇവിടെങ്ങളില്ലെല്ലാം നിരവധി സീറ്റുകളിൽ നിസാര വോട്ടിനു രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.

പത്തനംതിട്ടയിൽ ഇടത് കേന്ദ്രമായ ഓമല്ലൂർ അടക്കം പലയിടത്തും അട്ടിമറി ജയവുമായി അധികാരത്തിൽ .കോട്ടാങ്ങൽ,നാരങ്ങാനം , അടക്കം നിരവധി പഞ്ചായത്തുകളിൽ നേട്ടം . അടൂർ – പത്തനംതിട്ട നഗരസഭകളിൽ സാന്നിദ്ധ്യം. ആലപ്പുഴയിൽ 4 പഞ്ചായത്തുകളിൽ ഭരണം. കൊല്ലത്ത് കോർപ്പറേഷനിൽ തിളക്കമാർന്ന പ്രകടനം. കടക്കൽ അടക്കം പല പഞ്ചായത്തുകളിലും കടന്നു കയറാൻ കഴിഞ്ഞു. പത്മനാഭൻ്റെ മണ്ണിൽ രാജകീയ ജയം. ഇത് അറിഞ്ഞ കുറെ മാത്രം.

ബി.ജെ.പിയുടെ ജയം നിസാരമാണെന്ന് വരുത്തി തീർക്കാനും, വലിയ മുന്നേറ്റമുണ്ടാക്കിയില്ലെന്ന് സ്ഥാപിക്കാനും ഇതര മുന്നണികളും, മാധ്യമങ്ങളും പാടുപെടുന്നുണ്ടെങ്കിൽ ഉറപ്പാണ് അത് അവരുടെ അജൻഡക്കും, നിരീക്ഷണങ്ങൾക്കും അപ്പുറം തന്നെയാണ്. നക്സലിസം കേരളത്തിൽ ജന്മമെടുത്ത തിരുനെല്ലിയിലെ ഗോത്ര ഗ്രാമം മുതൽ മറ്റൊരു ഗോത്രമേഖലയായ ഇടുക്കിയിലെ വട്ടവടവരെയും, പാലക്കാട്ടെ അട്ടപ്പാടി വരെയും താമര വിരിഞ്ഞു കഴിഞ്ഞു. അതെ കേരളവും ബിജെപിക്ക് വേരോട്ടമുള്ള മണ്ണായി മാറിക്കഴിഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാർ കരുതിയിരിക്കുക. പരാജയം നിങ്ങളെയും തേടിയെത്തും. കാരണം അഴിമതി രഹിതമായ ചിട്ടയായ പ്രവർത്തനമാണ് ജനങ്ങൾക്ക് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *