ശിവഗിരി തീർത്ഥാടന യുവജന പദയാത്രക്ക് അടൂരിൽ സ്വീകരണം

Pathanamthitta
Print Friendly, PDF & Email

അടൂർ – 93 -മത് ശിവഗിരി തീർത്ഥാടന പദയാത്രയോട് അനുബന്ധിച്ച് അടൂരിൽ എത്തിച്ചേർന്ന യുവജന പദയാത്രക്ക് എസ്.എൻ. ഡി.പി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ശ്രീഹരി ശ്രീജേഷിനെ യോഗം കൗൺസിലർ എബിൻ അമ്പാടിയിലും അഡ്മിനിസ്ട്രേറ്റീവ്അരുൺ ആനന്ദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം മനോജ് കുമാർ , യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ വയല ചന്ദ്രശേഖരൻ, കെ അജി ബി, സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ മഞ്ജു ബിനു,വൈസ് ചെയർമാൻ സുമ, ട്രഷറർ അഞ്ജലി ഷാജി, താലൂക്ക് കമ്മറ്റി അംഗം സുജാത എന്നിവർ നേതൃത്വം നൽകി. തുടർന്ന് പദയാത്രികർക്ക് അന്നദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *