റോബിന് വേണ്ടി പണപ്പിരിവ് എന്ന പോസ്റ്റ് വ്യാജം

Crime Kerala Special

പത്തനംതിട്ട – റോബിൻ ബബസിന്റെ പേരിൽ വിവാദങ്ങൾ ഉയരുന്നതിനിടെ ബസിന്റെ പേരിൽ ഫേസ്‌ബുക്കിൽ നടത്തുന്ന പണപ്പിരിവിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി റോബിൻ മോട്ടോർസ്. ‘നമുക്ക് കൈകോർക്കാം, റോബിനു വേണ്ടി’- എന്ന കുറിപ്പുമായാണ് റോബിൻ ബസും ഗതാഗത വകുപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിനിടെ സാമ്പത്തിക സഹായം തേടി ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നത്. പോസ്റ്ററിൽ ധനസഹായം തേടി ഒരു അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ഉൾപ്പെടെയാണ് പ്രചാരണം. എന്നാൽ ഈ പോസ്റ്ററുമായി റോബിൻ മോട്ടോർസിന് യാതൊരു ബന്ധവുമില്ലെന്ന് ബസുടമകൾ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

നിയമ യുദ്ധത്തിൽ ഇതുവരെ പിന്തുണ നൽകിയ ഓരോരുത്തർക്കും നന്ദി പറഞ്ഞ റോബിൻ മോട്ടോർസ്, തുടർന്നും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. സാമ്പത്തിക സഹായം അല്ല ആവശ്യമെന്നും ബസുടമ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

https://www.facebook.com/photo?fbid=677025207864800&set=a.677025221198132

എന്നാൽ പ്രചരിക്കുന്ന ഈ പോസ്റ്ററിലെ അക്കൗണ്ട് നമ്പർ വ്യാജമല്ല. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആർഎഫ് നമ്പറാണ്. അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ബ്രാഞ്ചുമെല്ലാം കിറുകൃത്യമാണ്. സിഎസ്ബി ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ് വേ നമ്പറാണിത്. ചുരുക്കിപ്പറഞ്ഞാൽ റോബിനെ സഹായിക്കാമെന്ന് പറഞ്ഞ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള അക്കൗണ്ട് നമ്പറാണ്. എന്നാൽ ആരാണ് ഈ പോസ്റ്ററിനു പിന്നിലെന്ന് വ്യക്തമല്ലെങ്കിലും പിന്നിലെ ചേതോവികാരം സ്പഷ്ടമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *