മുട്ടത്തുകോണം ഡിവിഷനിൽ സ്ഥാനാർഥി പട്ടിക പൂർണ്ണമായി.

Pathanamthitta Politics
Print Friendly, PDF & Email

ഇലവുംതിട്ട – ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ പുതിയതായി രൂപീകരിച്ച മുട്ടത്തുകോണം ഡിവിഷനിൽ സ്ഥാനാർഥി പട്ടിക പൂർണ്ണമായി. അവസാന ദിവസം NDA സ്ഥാനാർഥി കൂടി തീരുമാനമായതോടെ ചിത്രം വ്യക്തമായി. ഈ ഡിവിഷനിൽ ബിജെപി ഒരു ക്രൈസ്തവ സ്ഥാനാർഥിയെ ഇറക്കി മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവസാനം വരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഇരിക്കുകയായിരുന്നു എന്നാണറിയുന്നത്. എന്നാൽ ഇതിന് വേണ്ടി കണ്ടെത്തിയ സ്ഥാനാർഥിയുടെ കൂട്ടുടമസ്ഥയിൽ ഉള്ള ഭൂമിയുടെ മൂല്യം കണക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയകുഴപ്പം കാരണം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയായിരുന്നു.

ബിജെപിയുടെ സജീവ പ്രവർത്തകയും, ബിജെപി ചെന്നീർക്കര പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഭാര്യയും കൂടിയായ ശ്രീമതി.ആര്യ രാജേഷ് ആണ് NDA യുടെ ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർഥി. നേരത്തെതന്നെ വാർഡുകളിൽ മത്സരിക്കുന്ന വിവിധ NDA സ്ഥാനാർഥികളുടെ കൂടെ ഇലക്ഷൻ പ്രചാരണത്തിലും ഗൃഹ സമ്പർക്കത്തിലും സജീവം ആയിരുന്നു എന്നത് കൊണ്ട് തന്നെ വോട്ടർമാരെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ടി വരില്ല. കൂടാതെ SNDP വനിതാ സംഘം പ്രവർത്തക എന്ന നിലയിൽ ഡിവിഷനിൽ സുപരിചിതയും ആണ്. എന്തായാലും ഈ യുവതലമുറയിൽ നിന്നുള്ള സ്ഥാനാർഥി മത്സര രംഗത്തേക്ക് വന്നത് ഈ ബ്ലോക്ക്‌ ഡിവിഷനിൽ മാറ്റം കൊണ്ട് വരും എന്ന് തന്നെ ആണ് ബിജെപി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. UDF ന് വേണ്ടി സോജാ റാണിയും, LDF ന് വേണ്ടി പ്രസന്ന ബാബുവും ആണ് മറ്റ് സ്ഥാനാർഥികൾ.

 

Leave a Reply

Your email address will not be published. Required fields are marked *