ഗോൾഡൻ ബോയ്സ് മെറിറ്റ് ഫെസ്റ്റും, ചിറക് പദ്ധതി ഉദ്ഘാടനവും

Kerala Pathanamthitta
Print Friendly, PDF & Email

അട്ടച്ചാക്കൽ – നാട്ടുമ്പുറങ്ങളിൽ പണ്ടുകാലങ്ങളിൽ സജീവമായിരുന്ന ക്ളബ്ബുകൾ ഇന്ന് വിരളമാണ്. എന്നാൽ അതിനൊരപവാദമാണ് അട്ടച്ചാക്കലെ ഗോൾഡൻ ബോയ്സ് എന്ന കൂട്ടായ്മ. നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ നാടിന് അഭിമാനമാണ്. കഴിഞ്ഞ ദിവസം ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ വിജയം നേടിയ കുട്ടികൾക്കായി നടത്തിയ മെറിറ്റ് ഫെസ്റ്റിന്റെയും പത്തു കുട്ടികളുടെ ഒരു വർഷത്തെ പഠന ചിലവ് ഏറ്റെടുക്കുന്ന ചിറക് പദ്ധതിയുടെ ആറാം വർഷത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ജിജോ മോഡി നിർവ്വഹിച്ചു. പ്രസിഡന്റ്‌ ശ്രീ. റോബിൻ കാരവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വിദ്യാധരൻ, സെക്രട്ടറി ബിനു കെ എസ്, കുമാരി ആനി എന്നിവർ പ്രസംഗിച്ചു. ട്രഷറർ ആശാ ഷാജി, പ്രവാസി കോർഡിനേറ്റർ രാജേഷ് പേരങ്ങാട്ട്, ബൈജു പേരങ്ങാട്ട്, അജിത്ത്, വിഷ്ണു പിവി എന്നിവരും മറ്റു കമ്മറ്റിയംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *