മുണ്ടപ്പള്ളി 3680 നമ്പർ എസ്എൻഡിപി ; ലഹരി വിരുദ്ധ ക്ലാസും മെറിറ്റ് അവാർഡ് മേളയും

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ -: മുണ്ടപ്പള്ളി 3680 നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും മെറിറ്റ് അവാർഡ് മേളയും നടന്നു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ശാഖ പ്രസിഡൻറ് ആർ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ അഡ്വ. ജോസ് കളീക്കൽ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി പ്രദീപ് കുമാർ, വനിതാ സംഘം പ്രസിഡൻറ് കവിത പ്രകാശൻ , സെക്രട്ടറി രതി , ശാഖ കമ്മിറ്റി അംഗങ്ങളായ പ്രകാശ്, പ്രസാദ്, ഷിബു, അജയൻ,അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *