പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിൻ്റെ മുന്നോടിയായുള്ള പ്രസംഗ മൽസരങ്ങൾ ( മലയാളം & ഇംഗ്ലീഷ് ) ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നടക്കും .
സര്‍ക്കാര്‍/എയ്ഡഡ്/അൺഎയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എല്‍.പി/യു.പി/എച്ച്.എസ്/ എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്.
മലയാളം പ്രസംഗ മത്സരങ്ങളില്‍ എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിനറാലിയ്ക്ക് നേതൃത്വം നല്‍കും.
എല്‍.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയും, യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി പ്രസിഡന്റും, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി ശിശുദിന റാലിയ്ക്ക് ശേഷം നടക്കു പൊതുസമ്മേളനത്തിന് സ്വാഗതവും പറയും.
അന്വേഷണങ്ങൾക്ക് 8547716844, 9447103667 ,96453 74919 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക .


