പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിൻ ആയ “റഷീദിന്റെ സുഹൃത്തുക്കൾ” എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികവും സൗഹൃദ കുടുംബ സംഗമവും പത്തനംതിട്ടയിൽ നടന്നു. മന്ത്രി വീണാ ജോർജ്ജ് ഉത്ഘാടനം ചെയ്തു. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ്.പി.എസ്.ഗോപിനാഥൻ, മുൻ വിവരാവകാശ കമ്മീഷണർ പി.എൻ. വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, നഗരസഭ കൗൺസിലർ അംബിക വേണു, മുൻ കൗൺസിലർ വി. മുരളീധരൻ,അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, സിബി മോൾ, ഷീജ, സുശീല, റ്റി.വി. മിത്രൻ, കെ കെ നവാസ്, കെ എം രാജ, സജി കോശി, സുനിത കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ഗ്രൂപ്പിൽ പെട്ട 450 ൽ അധികം മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു. അംഗങ്ങളുടെ കലാകായിക പരിപാടികൾ നടന്നു. വൈകുന്നേരം 4 മണി മുതൽ നടന്ന സമാപന സമ്മേളനം ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി എൻ വിജയകുമാർ സമ്മാനദാനങ്ങൾ നൽകി.
ഉള്ളടക്കം: റഷീദിന്റെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികവും സൗഹൃദ കുടുംബസംഗമവും മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

