ശബരിമല സ്വർണ്ണ കവർച്ചക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുന്നു..

Pathanamthitta Politics
Print Friendly, PDF & Email

റാന്നി :ശബരിമല ശ്രീധർമശാസ്താവിന്റെ തങ്കകവചവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കവർച്ച സംഭവം കേരള ജനതയുടെ മനസ്സിൽ അതീവ വേദന സൃഷ്ടിച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെ പ്രതീകമായ അയ്യപ്പന്റെ ക്ഷേത്രത്തിൽ ഇത്രയും ഗുരുതരമായ അഴിമതി സംഭവിക്കുന്നത് ദാരുണമായ കാര്യമാണ്. ഈ സംഭവം വളരെ ഗൗരവത്തോടെ കാണണമെന്നും, ഇതിൽ പങ്കുള്ളവരെ ഉടൻ കണ്ടെത്തി നിയമാനുസൃതമായി കടുത്ത ശിക്ഷ നൽകണമെന്നും RJD റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു.

ഭക്തജനങ്ങളുടെ വിശ്വാസം തകർക്കുന്ന ഇത്തരം കൃത്യങ്ങൾ ആരായാലും രക്ഷപ്പെടാൻ പാടില്ല. ഭരണകൂടം, ദേവസ്വം ബോർഡ്, പോലീസ് വിഭാഗം എന്നിവർ സമന്വയത്തോടെ അന്വേഷണം വേഗത്തിലാക്കണമെന്ന് രാഷ്‌ട്രിയ ജനതാദൾ റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് മോളിക്കൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *