പത്തനംതിട്ട – മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡല – മകരവിളക്ക് കാലത്തു നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ പ്രോജക്ടിന്റെ 2023/24 വർഷത്തിൽ താല്ക്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനമനുഷ്ഠിക്കാൻ താൽപര്യമുള്ള ഡ്രൈവർമാരിൽ നിന്നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പോലിസ് ക്ലിയറൻസ് റിപ്പോർട്ട് എന്നിവ സഹിതം നിശ്ചിത മാത്യകയിൽ പത്തനംതിട്ട ആർ ടി ഒ മുൻപാകെ നവംബർ ഒൻപതിന് മുൻപ് അപേക്ഷ സമർപ്പിക്കണം. എൽ എം വി ലൈസൻസ് എടുത്ത് അഞ്ചുവർഷം പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന വ്യക്തികൾ സേവനതത്പരായി ജോലി ചെയ്യുവാൻ തയ്യാറുളളവരായിരിക്കണം.
What do you feel about this post?
Like
Love
Happy
Haha
Sad

