*കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാദ്ധ്യതാ പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2023 ജൂലൈ 6-ാം തിയതി ശക്തമായ മഴയ്ക്കുള്ള മഞ്ഞ (Yellow) അലർട്ട് പുറപ്പെടുവിച്ചു. 24 മണിക്കൂറിനുള്ളിൽ 204.5 mm – നുമുകളിൽ ഉള്ള മഴയാണ് അതിതീവ്ര (extremely heavy rainfall) മഴ കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത വർദ്ധിക്കും. ആയതിനാൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പൊസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയയോര മേ ഖലയിലേക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രത്യേ കം ജാഗ്രത പുലർത്തേ ണ്ടതാണ്. *IMD-KSEOC-KSDMA -DDMA PTA ആധികാരികതക്കാ യി സന്ദർശിക്കുക : https://pathanamthitta.nic.in/en/dm-warnings/


