വർഗീയതയ്ക്കും ഫാസിസ്റ്റ് ഭരണങ്ങൾക്കുമെതിരെ സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം: അനു ചാക്കോ

Pathanamthitta Politics

റാന്നി: വർഗീയതയ്ക്കും ഫാസിസ്റ്റ് ഭരണങ്ങൾക്കുമെതിരെ ജനാധിപത്യ-സോഷ്യലിസ്റ്റ് ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. കേരള കോൺഗ്രസ് (ബി) റാന്നി നിയോജക മണ്ഡലം പ്രസിഡന്റും പ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ചേർന്നതിന്റെ ഭാഗമായി റാന്നിയിൽ നടന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാഷ്ട്രീയ ജനതാദൾ റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കൽ അധ്യക്ഷത വഹിച്ചു.

റാന്നിയിലെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിട്ട സമ്മേളനത്തിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. മനു വാസുദേവ്, കേരള കോൺഗ്രസ് (ബി) നേതാവ് മാത്യു ഡാനിയേൽ, ലിജോമോൻ കെ.ആർ., ആസിയ ബീവി പി.ഇ., ജോമോൻ കൊച്ചേത്ത്, മാത്യൂസ് മാമ്മൻ,എബ്രഹാം വി. തോമസ്, അഖിൽ, ലിജിൻ, സണ്ണി വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു. ലയനത്തോടെ റാന്നി നിയോജക മണ്ഡലത്തിലെ ആർജെഡി ഭാരവാഹികളെയും പ്രഖ്യാപിച്ചു.

ഭാരവാഹികൾ:
പ്രസിഡന്റ്: പ്രശാന്ത് ബി. മോളിക്കൽ
ജനറൽ സെക്രട്ടറി: ലിജോമോൻ കെ.ആർ.
വൈസ് പ്രസിഡന്റ്‌ : സണ്ണി വെച്ചൂച്ചിറ
സെക്രട്ടറിമാർ: ആസിയ ബീവി പി.ഇ., സോജൻ മാണികുളം

പുതിയ രാഷ്ട്രീയ കൂട്ടായ്മ റാന്നിയിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് നേതാക്കൾ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *