പത്തനംതിട്ട – വിദ്യാർത്ഥികൾ അവരവരുടെ മേഘലകളിൽ ഏറ്റവും പ്രാവീണ്യമുള്ളവരായി മാറണമെന്ന് ആറൻമ്മുള എം എൽ എ , അഡ്വ. അബിൻ വർക്കി പറഞ്ഞു: നാരങ്ങാനം ആലുങ്കൽ എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. അബിൻ വർക്കി.
പുസ്തകങ്ങൾ കാണാപാഠം പഠിക്കുന്നതിന് പകരമായി പുതിയ പഠന രീതിയിലേക്ക് പോവുകയാണ്. ഏത് വിഷയത്തെപ്പറ്റിയും ഒറ്റ ക്ലിക്കിൽ സംശയ നിവാരണം വരുത്തുന്ന എ ഐ സോഫ്റ്റ്വെയറുകൾ ഇന്ന് സുലഭമാവുകയാണ്. എ ഐ യുടെ കാലത്ത് 5 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഒരാൾ ഏറ്റവും പ്രാവീണ്യമുള്ള ഒരാൾ മാത്രം മതിയാകും എന്ന അവസ്ഥയാണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ അവരവരുടെ വിഷയങ്ങളിൽ ഏറ്റവും പ്രാവീണ്യമുള്ളവരായി മാറണമെന്നും അഡ്വ. അബിൻ വർക്കി പറഞ്ഞു.
ആലുങ്കൽ നാലാം വാർഡ് പ്രസിഡൻ്റ് വി പി മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് എസ് എൽ സി +2 , ഡിഗ്രി, പോസ്റ്റ് ഗ്രാജ്യവേഷൻ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ആർ രമേശ്, കെ എസ് എസ് പി എ നിയോജകമണ്ഡലം സെക്രട്ടറി മായാശ്രീ തുടങ്ങിയവർ സംസാരിച്ചു.
അനുമോദന യോഗത്തിന് ശേഷം നാരങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെയും ആലുങ്കൽ പ്രദേശത്തിൻ്റെയും സമാഗ്ര വികസനത്തിന് ഉതകുന്ന നിർദേശങളടങ്ങിയ നിവേദനങ്ങൾ എം എൽ എ ക്ക് സമർപ്പിച്ചു. നാരങ്ങാനം പ്രദേശത്തിൻ്റെ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാമെന്നും പ്രദേശത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാമെന്നും എം എൽ എ ഉറപ്പ് നൽകിയതായി ഗ്രാമ പഞ്ചായത് അംഗം വി പി മനോജ് കുമാർ പറഞ്ഞു .



