ചർച്ചയാകുന്ന പത്തനംതിട്ട നഗരസഭാ കെട്ടിടം

Pathanamthitta

പത്തനംതിട്ട – നഗരമദ്ധ്യത്തിലെ മുഖമുദ്രയായ ഈ കെട്ടിടമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ രാജീവ് പിടിഎ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. കാതോലിക്കേറ്റ് കോളേജ് കെട്ടിടവും, ഈ നഗരസഭാ കെട്ടിടവും ആണ് പത്തനംതിട്ടയിലെ ഏറ്റവും പഴയ രണ്ടു ബഹുനില കെട്ടിടങ്ങൾ. പത്തനംതിട്ട ജില്ലയിലെ മറ്റു എല്ലാ സർക്കാർ കെട്ടിടങ്ങളേയും പോലെ ഇതും അനാസ്ഥ കൊണ്ടും, അവഗണന കൊണ്ടും നശിച്ച അവസ്ഥയിലാണ്. ഇതൊക്കെ ആരോട് പറയാൻ ?

രാജീവ് പിടിഎ ഇങ്ങനെ എഴുതുന്നു.. .

ഇത് പത്തനംതിട്ട പഴയ നഗരസഭയുടെ ആസ്ഥാനം ഗ്രൗണ്ട് ഫ്ലോറിൽ ഇപ്പോഴും കടകൾ പ്രവർത്തിക്കുന്നു. മുകളിലെ രണ്ടു നിലകളുടെ അവസ്ഥ ആർക്കും അറിയില്ല!!ഇത്രയും സ്ഥലം നഗരസഭാ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല !! പല സർക്കാർ ഓഫീസുകൾക്കും ഇവിടെ പ്രവർത്തിക്കാം!!ഈ കെട്ടിടത്തിന് എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ അത് നഗരസഭാ വ്യക്തമാക്കണം!!എന്തെങ്കിലും ചോർച്ചയോ മറ്റോ ഉണ്ടോ എങ്കിൽ പറയു .10 ദിവസം കൊണ്ട് ഞാൻ അതുപരിഹരിച്ചു തരാം..ആവശ്യമുള്ള സാധനങ്ങൾ വാങ്ങിത്തരുക ..ദിവസവേതനം തന്നാൽ മതി ജോലിക്കാരെ ഞാൻ കൊണ്ടുവരാം..എനിക്ക് മേൽനോട്ടത്തിന് ഉള്ള ശമ്പളം തന്നാൽ മതി !! സാധനങ്ങൾ വാങ്ങുന്നതിനുള്ള കമ്മീഷനും ഞാൻ നഗരസഭക്ക് വാങ്ങിത്തരാം. ചോർച്ച ആണെങ്കിൽ വാട്ടർ പ്രൂഫിങ് ചെയ്യാൻ ഞാൻ തയ്യാറാണ്..അതല്ല കെട്ടിടത്തിന് കുഴപ്പം ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കെട്ടിടം ഒഴിച്ചിട്ടിരിക്കുന്നു ?? അതിനുള്ള ഉത്തരം നഗരസഭ പറഞ്ഞെ മതിയാകു !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *