അടൂർ – യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ( 30/03/2026 ) അടൂരിൽ എത്തും.
രാവിലെ 11ന് വടക്കടത്തുകാവ് കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തുറന്ന വാഹനത്തിൽ അടൂരിലെ യു ഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാറുമൊത്ത് റോഡ്ഷോ നടത്തി എംസി റോഡിലൂടെ അടൂർ ടൗണിലേക്ക് നീങ്ങും. തുടർന്ന് കെഎസ്ആർടിസി ജംക്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

