പത്തനംതിട്ട – കഴിഞ്ഞ കുറെ ദിവസങ്ങളായി പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപത്തുള്ള ബിവറേജ് കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടിയുടെ മൂലക്ക് മടിയിൽ തളർന്നു കിടക്കുന്ന ഒരു കുഞ്ഞുമായി ഈ സ്ത്രീ ഭിക്ഷ യാചിക്കുന്നത് ചിലരെങ്കിലും കണ്ടിരിക്കും. എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഞാൻ ആശങ്ക മുനിസിപ്പൽ ചെയർമാനായ ശ്രീ സക്കീർ ഹുസൈനുമായും, മുൻ വൈസ് പ്രസിഡന്റായിരുന്ന ശ്രീ പികെ ജേക്കബ്ബിനോടും, സാമൂഹിക പ്രവർത്തകരായ കെന്നഡി ചാക്കോ, രേഖ എസ് നായർ അടക്കം ചില മാധ്യമ സുഹൃത്തുക്കളോടും ഇവിടെ ഈ സ്ത്രീ ഭിക്ഷക്കായി ഇരിക്കുന്നതിന്റെ കാരണം തിരക്കണമെന്നു പറഞ്ഞിരുന്നു. യാചക നിരോധന മേഖലയായിരുന്നു പത്തനംതിട്ട നഗരം മുമ്പ്. പക്ഷെ യാചക നിരോധനം പ്രഖ്യാപിച്ചതല്ലാതെ തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലന്നത് ഖേദകരം തന്നെ എന്ന് പറയാം.
എന്തായാലും ഇന്ന് കെന്നഡി ചാക്കോയെന്ന സാമൂഹിക പ്രവർത്തകന്റെ സാന്നിദ്ധ്യത്തിൽ തന്നെ പോലീസ് കൃത്യമായി ഇടപെടുകയും കണ്ണങ്കരയിൽ താമസിക്കുന്ന ഒരു ആന്ധ്രാ സ്വദേശിയായ സ്ത്രീയും കുഞ്ഞുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. സബ്ബ് ഇൻസ്പെക്ടറായ അഭിലാഷ് സാർ അവരുടെ ജീവിതാവസ്ഥകൾ ചോദിച്ചു മനസ്സിലാക്കുകയും ഉണ്ടായേക്കാവുന്ന അപകടം പറഞ്ഞു മനസിലാക്കുകയും ചെയ്തു. ഇതിനോടകം തന്നെ പലരുടെയും മോശമായ പ്രവർത്തികൾ ഇവർക്ക് നേരെ ഉണ്ടായതായും അറിയാൻ കഴിഞ്ഞു. ഏതായാലും ആശ്വാസം . ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഒരു സ്ത്രീയും കുഞ്ഞും രക്ഷപെട്ടെന്നുതന്നെ ആശ്വസിക്കാം.
ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട


