വ്യാപാരി വ്യവസായി ഏകോപന സമിതി, എം എൽ എ അഡ്വ. അബിൻ വർക്കി കോടിയാട്ടിന് സ്വീകരണം നൽകി.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എം എൽ എ അഡ്വ. അബിൻ വർക്കി കോടിയാട്ടിന് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. നഗരത്തിൽ നടന്നുകോണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കുവനുള്ള നടപടി സ്വീകരിക്കണമെന്നും, നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിന് മണിയാർ ജല പദ്ധതിയും, റോഡ് വികസനവും, താത്ക്കാലിക മേളകൾ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം MLA അഡ്വ അബിൻ വർക്കി കോടിയാട്ടിന് സമർപ്പിച്ചു.

അബാൻ മേൽപ്പാല നിർമ്മാണവും, ജനറൽ ആശുപത്രി നിർമ്മാണവും എത്രയും വേഗം പൂർത്തീകരിക്കുവാനുള്ള നടപടി സ്വീകരിച്ചുവരുന്നുവെന്നും, മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും, റോഡ് വികസനത്തിനും പ്രധമ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനമായിരക്കുമെന്നും സ്വീകരണം ഏറ്റുവാ ങ്ങിയതിന് ശേഷം MLA അഡ്വ അബിൻ വർക്കി കോടിയാട്ട് മറുപടി പ്രസംഗത്തിലൂടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിന് ഉറപ്പ് നൽകി.

പത്തനംതിട്ട യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്സ്. അനിൽകുമാർ,യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലയിൽ, ലീനാ വിനോദ്, സൂര്യ ഗിരീഷ്, സുബലക് ഷമി തുടങ്ങിയവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *