റാന്നി – അങ്ങാടി കുടുംബാരോഗ്യം കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. എന്നാൽ ചടങ്ങിലേക്ക് സെലക്റ്റീവ് ക്ഷണം മാത്രമാണ് നൽകിയതെന്ന് ആരോപണമുയർന്നു. പ്രതിപക്ഷ പാർട്ടി ഘടകകക്ഷികളെ പോലും പങ്കെടുപ്പിച്ചിട്ടും, ഭരണകക്ഷിയിൽ ഉൾപ്പെടുന്ന RJDയെ ബോധപൂർവ്വം മാറ്റിനിർത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇത്തരം പ്രവണത കഴിഞ്ഞ ചില പരിപാടികളിലും ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണത്തോടെ. ഈ സംഭവത്തിനെതിരെ RJD റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മോളിക്കൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


