അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട ; രണ്ടുപേർ പിടിയിൽ

Crime
Print Friendly, PDF & Email

അങ്കമാലി – കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ പിടികൂടി. ബാംഗ്ലൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലി ടി ബി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് എം ഡി ഡി എം എ കണ്ടെടുത്തത്. കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസ ലഹരി.

ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ, കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. ആലുവ റൂറൽ എസ് പി ഹേമലതയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടികൂടിയ ലഹരി വസ്തുവിന് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കും.

Leave a Reply

Your email address will not be published. Required fields are marked *