ഇടുക്കി – മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജൻ സ്‌കറിയ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണ കാരണം വ്യക്തമല്ല. ബ്രിട്ടനിലുള്ള വിവാദ വ്യവസായിയുടെ കൊട്ടേഷൻ ആണെന്നാണ് ഷാജന്റെ മറുനാടൻ വാർത്തയിൽ പറയുന്നത്. എംവി ഗോവിന്ദന്റേയും, ഷ്ടാഹാ കോടീശ്വരനായ പ്രവാസി മലയാളി വ്യവസായിയുടെയും പങ്കു സംശയിക്കുന്നതായും അക്രമികളായ ഡിവൈഎഫ്ഐ കിങ്കരമാരെ ഷാജൻ തിരിച്ചറിഞ്ഞെന്നും മറുനാടൻ വാർത്തയിൽ പറയുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

