കൊല്ലം – ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ആണ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സാംസ്‌കാരികോത്സവം നടത്തുക. കേരളത്തിന്റെ തിലക കുറിയായി മാറുന്ന ഒരു സാഹിത്യോത്സവമായാണ് ഈ സാഹിത്യോത്സവത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നാലു ദിവസം നീളുന്ന പുസ്തക മേള, സെമിനാറുകൾ, രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള പ്രബന്ധങ്ങളിൽ ഉള്ള ചർച്ചകൾ തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമാകും. നീരാവിൽ സ്വദേശി യൂ.ബിന്നി ആണ് സാഹിത്യോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. എസ്.എൻ.ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. വി.പി.ജഗതി രാജ് അധ്യക്ഷനായി. സർവകലാശാല സിന്റിക്കേറ്റ് മെമ്പർ ബിജു കെ മാത്യു , സിൻഡിക്കേറ്റ് മെമ്പർമാരായ കെ നിസാമുദ്ദീൻ, ഡോ. കെ. ശ്രീവത്സൻ,

What do you feel about this post?
Like
Love
Happy
Haha
Sad

