പത്തനംതിട്ട: നഗരത്തിലെ ഒരു കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികൾ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കുഴിയടയ്ക്കാൻ വാട്ടർ അതോറിറ്റി കരാറുകാരന് നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നഗരത്തിലാകെ കുഴിച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആറ് മാസം കൊണ്ട് അവസാനിക്കേണ്ട ജോലി നീണ്ടുപോകുകയാണ്. ഇതെല്ലാം ആരോട് പറയാൻ ? അനാസ്ഥയുടെ വാരിക്കുഴികളിൽ വീണു ആശുപത്രിയിലാക്കാനോ, പരലോകം പൂകാനോ ഇനി എത്രയോ ജന്മങ്ങൾ ബാക്കി !!
Spread the love


