നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് കടയുടമ അറസ്റ്റിൽ. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം കട നടത്തുന്ന, നൂറനാട് എരുമക്കുഴി പണയിൽ രശ്മി ഭവനിൽ തങ്കന്റെ ഭാര്യ സുശീല (50)യാണ് പന്തളം പോലീസിന്റെ പിടിയിലായത്. കടയിൽ വില്പനയ്ക്ക് വച്ചിരുന്ന ഹാൻസ് ഉൾപ്പെടെയുള്ള 105 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തമിഴ്നാട്ടിൽ നിന്നും എത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ പാക്കറ്റ് ഒന്നിന് 5 രൂപ നിരക്കിൽ വാങ്ങിയശേഷം ചെറുകിട കച്ചവടക്കാർ 50 മുതൽ തോന്നുന്ന നിരക്കിലാണ് വിൽക്കുന്നത്. അതേസമയം പാക്കറ്റിന് 70 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം റെയ്ഡുകൾ തുടരുമെന്ന് പോലീസ് അറിയിച്ചു. പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘത്തിൽ എസ് ഐമാരായ വിനു വിജയൻ, വിനോദ്, എ എസ് ഐ മഞ്ചുമോൾ, സി പി ഓ അൻവർഷാ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *