പത്തനംതിട്ട – കെകെ നായർ എന്ന പത്തനംതിട്ട ജില്ലയുടെ പിതാവ് മാതൃകയാക്കേണ്ട ഒരു ജനപ്രതിനിധി ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചു വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ എഴുതുന്നു… പതിനേഴാം ഭാഗം ഇങ്ങനെ…
എല്ലാ രാഷ്ട്രീയക്കാരെയും പോലെ ആയിരുന്നില്ല കെ കെ നായർ. അദ്ദേഹം നന്ദിയുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹം സ്ഥാനാർത്ഥിയായിരിക്കെ കാഞ്ഞിരപ്പള്ളിയിൽ വെച്ചു അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ഞാൻ കേട്ടിട്ടുണ്ട്… _”ഞാൻ ആദ്യമായി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇറങ്ങിയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എനിക്ക് ആദ്യമായി സ്ഥാനാർത്ഥിയായപ്പോൾ കെട്ടിവയ്ക്കാനായി 250 രൂപ തന്നു സഹായിച്ചത്.. മുതലാളിയാണ് (പേര് ഞാൻ പറയില്ല)…..
വോട്ട് ചോദിച്ചു അന്ന് ഞാൻ ഭവനങ്ങളിൽ പോകുമ്പോൾ എനിക്ക് ചെറിയ ചെറിയ കടലാസ് പൊതികൾ ജനങ്ങൾ നൽകുമായിരുന്നു… അതിൽ 10, 15, 20 രൂപകൾ വീതവും ഉണ്ടായിരുന്നു…. തെരഞ്ഞെടുപ്പ് കാര്യത്തിനായി വിനിയോഗിക്കുവാൻ എന്റെ നാട്ടിലെ വോട്ടർമാരാണ് ഇങ്ങനെ എനിക്ക് പൈസ നൽകിയത്….
എന്റെ കുടുംബത്തിൽ കൃഷി പോലും ചെയ്യാൻ പറ്റാതെ ഒരു പാട് നിലം പുരയിടങ്ങൾ ഉണ്ടായിരുന്നു. അവ കൃഷി ഭുമിയാക്കി നൽകിയത് പണക്കൊഴുപ്പുള്ള ഞങ്ങളുടെ ചില ബന്ധുക്കളോ സമുദായ അംഗങ്ങളോ ആയിരുന്നില്ല… (പേര് ഞാൻ പരാമർശിക്കുന്നില്ല) നേതൃത്വത്തിലുള്ള 40 മനുഷ്യ സ്നേഹികളാണ്. അവർ 40 ദിവസം കൊണ്ട് നിലം കരഭുമിയാക്കി. അവർ പ്രതിഫലമായി ആവശ്യപ്പെട്ടത്…. പൈസയല്ല…. ഭക്ഷണമായിരുന്നു._ !!
അതാണ് ഞാൻ പറയുന്നത്… ഇങ്ങനെ ആരാണ് പറയുക. മൂന്നു പതിറ്റാണ്ടുകാലം പത്തനംതിട്ട ജില്ലയുടെ എം.എൽ.എയായി സേവനമനുഷ്ഠിച്ച കെ കെ നായർ ഇങ്ങനെ തുറന്നു പറയണമെങ്കിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥത എന്താണ്…. അതാണ് ഞാൻ പറഞ്ഞത് കെ കെ നായർ നന്ദിയുള്ള ഒരു മനുഷ്യനായിരുന്നു എന്നാണ്…. ഇന്നത്തെ രാഷ്ട്രീയക്കാർ….. പ്രവർത്തകരുടെ ഫേസ്ബുക്കിൽ മാത്രം ലൈക്കുകളും കമന്റുകളും ചെയ്യുന്നു….. . എന്നാൽ അവരെ സഹായിച്ച അവർ വോട്ട് ചെയ്ത … ജനങ്ങളുടെ ഫേസ്ബുക്കിൽ ഒരു ലൈക്കും കമന്റും അവരുടേതായി ഇല്ല…. കാരണം പബ്ലിസിറ്റി മാത്രം അവർക്ക്… വോട്ട് ചെയ്ത ജനങ്ങളെ ഇനി അടുത്ത തിരഞ്ഞെടുപ്പിൽ മതിയല്ലോ.
പറഞ്ഞതിനർത്ഥം ഇന്നത്തെ രാഷ്ട്രീയക്കാരിൽ ചിലരെ പോലെ ആയിരുന്നില്ല കെ കെ നായർ… അദ്ദേഹം നന്ദിയുടെ നിറകുടമായിരുന്നു..!!
@റഷീദ് ആനപ്പാറ



