പത്തനംതിട്ട: കെ പി എം എസ് കോഴഞ്ചേരി താലൂക്ക് യൂണിയൻ 55- മത് സമ്മേളനം നടന്നു. പ്രസിഡണ്ട് കെ ടി രാഘവന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതി വിഹിതം 10 ലക്ഷം രൂപയായി ഉയർത്തുക, തിരുവനന്തപുരത്ത് ബിന്ദു എന്ന ദളിത് യുവതിയെ വ്യാജ മോഷണക്കേസ് ചുമത്തി കുടുക്കിയ പോലീസിന്റെ ക്രൂരത അവസാനിപ്പിക്കുക, റാപ്പർ വേടനെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് മെമ്പർമാരായ അനിൽ കെ കെ, കടമ്മനിട്ട രഘു ജില്ലാ സെക്രട്ടറി ആറന്മുള സുരേന്ദ്രൻ, പ്രസന്നൻ സി കെ, ഷാജി, മോഹനൻ ടിവി എന്നിവർ പ്രസംഗിച്ചു.
സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ ടി രാഘവൻ (പ്രസിഡന്റ്), സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്) രാമചന്ദ്രൻ സീ ജി (സെക്രട്ടറി ), അക്ഷര കെ ജി (ജോ: സെക്രട്ടറി ) , രതീഷ് (ഖജാൻജി )


