അടൂർ – മൂവരും ഒന്നിച്ച് ഒന്നാം ക്ലാസ്സിൽ, മണ്ണടി കല്ലു വിളയത്തിൽ ബിജോയ്‌സിൽ ബിനോയി ജോൺസൺ, ജിഷ റെയ്ച്ചൽ ജോർജ് ദമ്പതികളുടെ മക്കൾ ആണ് ഇവ ബിനോയി, ആത്മിക ബിനോയി, ദിയ ബിനോയി. ഇവരൊന്നിച്ചാണ് തൂവയ്യൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്ലാസിലേക്ക് എത്തിയത്.
ഒറ്റ പ്രസവത്തിൽ പിറന്നതാണ് മൂവരും, സ്‌കൂളിന് പ്രിയപ്പെട്ട കുട്ടികളാണ് ഇവർ എന്ന് സ്‌കൂൾ എച്ച് എം സിസ്റ്റർ ഷീജാ എസ്. സി. വി., മാനേജർ,ഫാ: ജോബിൻ ജോസ് പുളിവിളയിൽ എന്നിവർ പറഞ്ഞു. പ്രവേശനോത്സവം മണക്കാല എൻജിനീയറിങ് കോളേജ് പ്രൊ: ജോൺ ജോർജ് ആണ് ഉദ്ഘാടനം ചെയ്തത്.



