പത്തനംതിട്ട – നഗരത്തിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന സംഭവത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും നാല് പേർക്ക് പരുക്ക് പറ്റിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവർ ഓരേ ക്യാമ്പിൽ താമസിക്കുന്നവരാണ്. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിയങ്ങവരാണ് ഇവർ. ഇതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്നു തൊഴിലാളികൾ തമ്മിലുള്ള പ്രശ്നം. ഇതിനിടയിലാണ് കത്തിക്കുത്തും സംഭവിച്ചത്.
ജിത്തു എന്ന് പേരുള്ള തൊഴിലാളിക്കാണ് കുത്തേറ്റത്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വയറിൽ കുത്തേറ്റ ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. കത്തിക്ക് പുറമെ കല്ലും ഉപയോഗിച്ച് ആക്രമണമുണ്ടായി.


