പത്തനംതിട്ട: ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊടുമൺ സ്വദേശി മണി (57) ആണ് മരിച്ചത്. കോട്ടയം മെഡികൽ കോളജിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്. കൊടുമൺ സ്വദേശിനി സുജാതയും (50) ഞായറാഴ്ച രാവിലെ മരിച്ചിരുന്നു. ശനിയാഴ്ചയും എലിപ്പനി ബാധിച്ച് ജില്ലയിൽ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) എന്നയാളാണ് മരിച്ചത്.


