ചിറക്കാല ഇലന്തൂര്‍ റോഡില്‍ മുളംകുന്ന് എംടിഎല്‍പി സ്‌കൂളിന് സമീപമുളള കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് ഇന്നു (18) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇലന്തൂര്‍ മാര്‍ക്കറ്റിലേക്ക് പോകേണ്ട വാഹനങ്ങള്‍ തോട്ടപ്പുറം കത്തോലിക്ക പളളിക്ക് സമീപം വെളിയത്തുപടി വിക്ടറി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണം.
ചിറക്കാല മില്‍മ ജംഗ്ഷനിലേക്കുളള വാഹനങ്ങള്‍ ഭഗവതികുന്ന് ക്ഷേത്രം- പാലചുവട് റോഡ്, ചെളികുഴി പടി -ശാലോം ജംഗ്ഷന്‍ റോഡ്, വിക്ടറി ജംഗ്ഷന്‍ -ഐപിസി പുറത്തോടുപടി വഴി യാത്ര ചെയ്യണം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

