പത്തനംതിട്ട ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര പ്രശ്നോത്തരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. വിദ്യാർഥികളിൽ ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും യുക്തിബോധം വളർത്തുന്നതിനും ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന മത്സരത്തിൽ ആദ്യ സ്ഥാനം അടൂർ തോട്ടക്കോണം ജിഎച്ച്എസ്എസ് വിദ്യാർഥികളായ ഷിഹാദ് ഷിജുവും ആർ കൃഷ്ണപ്രിയയും രണ്ടാം സ്ഥാനം തിരുവല്ല എസ്എൻവിഎസ്എച്ച്എസ് വിദ്യാർഥികളായ അയന മേരി എബ്രഹാമും രാധാ സരോജ് പ്രസാദും കരസ്ഥമാക്കി.

ഒന്നാം സ്ഥാനത്തെത്തിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ പത്തനംതിട്ട നഗരസഭ കൗൺസിലർ പി കെ അനീഷ് വിതരണം ചെയ്തു. ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നിന്നും വിജയിച്ചവരാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വർധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശാസ്ത്രാവബോധം വളർത്തുന്നതിനുമാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്.
ജില്ലാ കോർഡിനേറ്റർ ബിബിൻ എബ്രഹാം അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ എസ് ചന്ദ്രികദേവി, പത്തനംതിട്ട നഗരസഭ കോർഡിനേറ്റർ അജിൻ വർഗീസ്, ക്വിസ് മാസ്റ്റർ അഞ്ചു രാധ്, ബോർഡംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *