തിരുവല്ല : ശബരിമല മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റെയിൽവേ സേ്റ്റഷനിൽ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പോലീസും പത്തനംതിട്ട ഡോഗ് സ്കോഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് 20 കി.ഗ്രാം പാൻമസാലയുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ, ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 60 പാക്കറ്റുകൾ കണ്ടെടുത്തു.ബാംഗ്ലൂർ – കന്യാകുമാരി ട്രെയിൻ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പാൻ മസാല കടത്തിക്കൊണ്ടുവന്ന പശ്ചിമബംഗാൾ സ്വദേശിയായ സഹേജാത സാഹിൽ ഉസ്മാനു (43) ആണ് പിടിയിലായത്. പ്രതിയെ പോലീസിന് കൈമാറി.
പോലീസ് ഡോഗ് സ്ക്വാഡ്ലെ സാമന്ത എന്ന നായയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ നാസർ.എച്ച്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) കെ.പി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായഅർജുൻ, അൻസറുദ്ദീൻ, രാഹുൽ സാഗർ, രാജിമോൾ, ഡ്രൈവർ വിജയൻ, റെയിൽവേ പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷാജി, കോൺസ്റ്റബിൾ എം കെ ശ്രീകുമാർ, കെ9 സ്ക്വാഡ് സിവിൽ പോലീസ് ഓഫീസർ ഷാബു, സന്തോഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.


