പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ ശിശു ദിനാഘോഷവും ചിത്ര പ്രദർശനവും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷനും പത്തനംതിട്ട മൗണ്ട് ബഥനി ഇം​ഗ്ലീഷ് ഹയർസെക്കന്ററി സ്കൂളും മൗണ്ട് ബഥനി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി സംഘടിപ്പിച്ച ശിശു ദിനാഘോഷ പരിപാടി വൻ വിജയമായി. ശിശുദിനമായ 2024 നവംബർ 14 ന് ശിശുദിന സന്ദേശ യോ​ഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ശേഷം സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാ​ഗമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

പ്രമാടം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് വലംഞ്ചുഴിയായിരുന്നു ശിശുദിനാഘോഷ പരിപാടിയുടെ അദ്ധ്യക്ഷൻ. പത്തനംതിട്ട ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫിഎസ് ഹക്ക് യോ​ഗത്തിന്റെ മുഖ്യ പ്രഭാഷകനായി. ചിത്ര പ്രദർശനത്തിന്റെ ചുമതല മൗണ്ട് ബഥനി ഇം​ഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനായിരുന്നു. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ചിത്ര പ്രദർശനം ശ്രദ്ധേയമായി. മാലിന്യ നിർമ്മാർജന രം​ഗത്ത് പത്തനംതിട്ട ജില്ലാ ശുചിത്വ നടത്തുന്ന പ്രവർത്തനങ്ങളെ യോ​ഗത്തിൽ നവനീത് വലംഞ്ചുഴി അഭിനന്ദിച്ചു. സ്കൂൾ കുട്ടികൾക്ക് ശിശുദിനാശംസകളും അദ്ദേഹം അറിയിച്ചു. ശുചിത്വ – മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളുമായി നിഫി എസ് ഹക്ക് തുറന്ന സംവാദം നടത്തി. ഈ രം​ഗത്ത് എൻഎസ്എസ് അം​ഗങ്ങളും വിദ്യാർത്ഥികളും നിരവധി മാതൃകാ പ്രവർത്തനം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. അത്തരം പ്രവർത്തനങ്ങൾ ആദരിക്കപ്പെടേണ്ടതും അഭിനന്ദനപരമാണെന്നും ജില്ലാ കോ ഓർഡിനേറ്റർ കൂട്ടിച്ചേർത്തു.

മൗണ്ട് ബഥനി ഇം​ഗ്ലീഷ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. വർ​ഗീസ് പി മാത്യുയായിരുന്നു യോ​ഗത്തിന്റെ അധ്യക്ഷൻ. ശിശുദിന സമ്മേളനത്തിന് ശേഷമാണ് ചിത്ര പ്രദർശനം തുടങ്ങിയത്. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് എസ്, എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർ രാജീവ് പി ജി എന്നിവരായിരുന്നു ചിത്ര പ്രദർശനത്തിന്റെ ഈവന്റ് കൺവീനർമാർ. പിടിഎ പ്രസിഡന്റ് സജി എം വർ​ഗീസ് യോ​ഗത്തിൽ ആശംസ അറിയിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *