നൗഷാദ് തിരോധാനത്തില്‍ വീണ്ടും ട്വിസ്റ്റ്: 2021 ലെ മര്‍ദനത്തിന് അടൂര്‍

Crime Pathanamthitta

അടൂര്‍: ഒരു യുവാവിന്റെ തിരോധാനവും പിന്നാലെ വന്ന കൊലപാതക കഥയും കൊണ്ട് കിളി പോയിരിക്കുകയാണ് കേരള പൊലീസും മാധ്യമങ്ങളും. നൗഷാദ് എന്ന യുവാവിനെ കൊന്നു തള്ളിയതിന് ഭാര്യ അഫ്‌സാനയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്ത് ഒന്നാം ദിവസം കൂടല്‍ പൊലീസ് സ്്റ്റാറായി. തൊമ്മന്‍ കുത്തില്‍ നിന്ന് ജീവനോടെ വന്ന നൗഷാദ് രണ്ടാം ദിവസത്തെ വാര്‍ത്തയായി. മൂന്നാം ദിവസം മുതല്‍ അഫ്‌സാനയായിരുന്നു താരം. പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിച്ചുവെന്ന് വെളിപ്പെടുത്തിയ അഫ്‌സാനയുടെ താരത്തിളക്കത്തിന് ഇന്ന് മങ്ങലേറ്റു. തെളിവെടുപ്പിന്റെ് വീഡിയോ ദൃശ്യങ്ങളും കൂടല്‍ പൊലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വന്നു. കൊന്നതും മറവു ചെയ്തതും അടക്കമുള്ള അഫ്‌സാനയുടെ കുറ്റസമ്മതമൊഴിയാണ് പൊലീസ് പുറത്തു വിട്ടത്.

ഏറ്റവുമൊടുവിലായി ഗോളടിച്ചിരിക്കുന്നത് അഫ്‌സാനയുടെ ഭര്‍ത്താണ് നൗഷാദ് ആണ്. ഒന്നര വര്‍ഷം മുന്‍പ് തന്നെ അഫ്‌സാനയും രണ്ടു കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയുമാണ് ഇന്ന് വൈകിട്ട് അടൂര്‍ പൊലീസിലാണ് നൗഷാദ് പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ പൊലീസാണെന്നാണ് സംശയിക്കുന്നത്. 2021 നവംബര്‍ അഞ്ചിന് പരുത്തിപ്പാറയിലെ വാടക വീട്ടില്‍ വച്ച് അഫ്‌സാന, സുഹൃത്ത് ഷെഫീഖ്, കണ്ടാലറിയാവുന്ന മൂന്നാമന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

അഫ്‌സാന മക്കളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദനമെന്ന് പരാതിയിലുണ്ട്. അഫ്‌സാന കുട്ടികളേയും കൊണ്ട് പുറത്തേക്ക് പോകുകയും കുറച്ച് കഴിഞ്ഞ് മറ്റ് രണ്ട് പേരുമായി വന്ന് മര്‍ദിച്ചുവെന്നും നൗഷാദ് പറയുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ താന്‍ മരിച്ചെന്ന് കരുതി ഇവര്‍ തിരികെ പോയി. ബോധം വന്നപ്പോള്‍ ഭയം കാരണം നാടു വിട്ടു. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *