ഗാന്ധി വിജ്ഞാന സദസ്സും, ഗാന്ധി അനുസ്മരണ യോഗവും

Pathanamthitta Politics
Print Friendly, PDF & Email

കെപിജിഡി അടൂർ നിയോജക മണ്ഡലം കമ്മറ്റിയും, ഏഴാംകുളം, നെടുമൺ വാർഡ് കമ്മിറ്റിയും സംയുക്തമായി ഗാന്ധി വിജ്ഞാന സദസ്സും, ഗാന്ധി അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നെടുമൺ സെൻറ് ജോർജ് യു.പി.സ്കൂളിൽ വച്ചു നടത്തി. കെപിജിഡി നിയോജക മണ്ഡലം പ്രസിഡന്റ്‌ എം ആർ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന സദസ്സ് ഡോ.പഴകുളം സുഭാഷ് ഉത്ഘാടനം ചെയ്തു.. *അയോദ്ധ്യയിലെ രാമൻ അല്ല ഗാന്ധിജിയുടെ രാമൻ എന്നും, സത്യവും ത്യാഗവും അഹിംസയും ആണ് രാമസങ്കൽപ്പം എന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി., +2 ക്ന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കൊണ്ട് ജില്ല ചെയർമാൻ കെ ജി.റെജി മെമൻൻ്റോ വിതരണം ചെയ്തു. മഹാത്മാ ഗാന്ധി ചരിത്രത്തിലൂടെ വിജ്ഞാന സദസ്സ് പ്രഭാഷണം അനൂപ് മോഹൻ നടത്തി. യോഗത്തിൽ തെരകത്തു മണി, ശ്രീദേവി ബാലകൃഷ്ണൻ, പി കെ എബ്രഹാം, ബിനു എസ്.ചക്കലയിൽ, പി കെ മുരളി, സദാനന്ദൻ , സുരേഷ് ബാബു, വിജയലക്ഷ്മി ഉണ്ണിത്താൻ , റെജി മാമൻ, ഉണ്ണികൃഷ്ണ പിള്ള, ജോയ് കൊച്ചുതുണ്ടിൽ, നെടുമൺ ഗോപൻ, ഷാജി ഡാനിയേൽ, നൈജി ബിജി, ഷീജ. മുരളീധരൻ, സജു ആനംകോട് സുമതി ഗംഗദരൻ, ശോഭ കുമാരി,ബിനിൽ ബിനു, രജിത എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *