പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഓഫീസ് പൂർണ്ണമായി ഭിന്നശേഷി സൗഹൃദം ആക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു.
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പഞ്ചായത്തിന്റെ മുൻവശത്ത് ലിഫ്റ്റ് സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാകും. പണി പൂർത്തിയാകുന്നതോടുകൂടി ജില്ലാ പഞ്ചായത്ത് ഓഫീസ് പരിപൂർണ്ണ ഭിന്നശേഷി സൗഹൃദമാകുമെന്നും അവർ കൂട്ടി ചേർത്തു.
പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, ജോർജ് വർഗീസ് തെങ്ങുംതറയിൽ, കെ ആർ അശോക് കുമാർ, വി മുരളീധരൻ,കെ.എം.രാജ, നവാസ് തനിമ, സന്തോഷ് കുമാർ പാലക്കാട്, ആമിന ബീവി, പൊടിയമ്മ ജോൺ എന്നിവർ പ്രസംഗിച്ചു

ഫോട്ടോ: വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ യുടെ നേതൃത്വത്തിൽ നടന്ന നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉത്ഘാടനം ചെയ്യുന്നു.


