വഴിയേപോയപ്പോൾ ഉള്ള സംശയം ; കഞ്ചാവ് ചെടി തന്നെയെന്ന് സ്ഥിരീകരണം

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: കാവുംഭാഗം – മുത്തൂർ റോഡിലെ അഞ്ചൽക്കുറ്റിക്ക് സമീപം റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കരുനാട്ടുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിൽ നിന്നും ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ചെടി കണ്ടെത്തിയത്. ചെടി കണ്ട സംശയം തോന്നിയ കാൽനട യാത്രക്കാരിയാണ് വിവരം സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സജിത്ത് രാജിനെ അറിയിച്ചത്. തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി. ചെടി എക്‌സൈസ് വകുപ്പിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *