അടൂർ: ഓടയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബിനിടയിൽ കാൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പറക്കോട് ഫെഡറൽ ബാങ്കിന്റെ മുൻവശത്തായുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് കൊണ്ട് നിർമ്മിച്ച നടപ്പാതയിലെ വിടവിൽ പട്ടാഴിമുക്ക് സ്വദേശി വർഗീസി(60)ന്റെ കാലാണ് കുടുങ്ങിയത്. രാവിലെ 11 നാണ് സംഭവം. അഗ്നിരക്ഷാസേന ഹൈഡ്രോളിക് ടൂൾസ്, ക്രോബാർ, പികാക്‌സ് എന്നിവ ഉപയോഗിച്ച് സ്ലാബ് പൊക്കിയാണ് കാൽ പുറത്തെടുത്തത്. അവിടെയുണ്ടായിരുന്ന സ്വകാര്യ വാഹനത്തിൽ ബന്ധുവിനോടൊപ്പം തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചു. സ്‌റ്റേഷൻ ഓഫീസർ റെജികുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ ബി. സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഐ.ആർ.അനീഷ്, അഭിലാഷ് എസ് നായർ, അഭിജിത്ത്, രാഹുൽ, പ്രശോബ്, എം.എസ് രാജീവ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


