ഗാന്ധി ജയന്തി അനുസ്മരണം

Pathanamthitta
Print Friendly, PDF & Email

റാന്നി – കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ റാന്നി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണയോഗവും, ഗാന്ധി സദസും നടത്തി. റാന്നി പുതുശ്ശേരിമല എസ്.എൻ.ഡി.പി.ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് പി.റ്റി.രാജു അധ്യക്ഷൻ വഹിച്ചു .ഗാന്ധി ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.ഡി.സി.സി.സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടന പ്രഭാഷണം നടത്തി.ഗാന്ധിസദസ് പ്രഭാഷണം പ്രദീപ്കുളങ്ങര നടത്തി.ജോൺ പി.ജോൺ,വിൽസൺ പി.വർഗീസ്, ബാബു പുത്തൻപറമ്പിൽ, സുലോചന ടീച്ചർ, ഓമന സത്യൻ, എന്നിവർ ‘അനുസ്മരണപ്രഭാഷണം നടത്തി. യോഗത്തിൽ വച്ച് വർഷ എസ്.,അനന്തു എന്നിവർക്ക് മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തക സമർപ്പണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *