റബ്ബർ മരം താങ്ങിയതിനാൽ കാർ താഴേക്ക് പോയില്ല !!

Pathanamthitta
Print Friendly, PDF & Email

മലയാലപ്പുഴ – പഞ്ചായത്തിലെ 80 വർഷത്തോളം പഴക്കമുള്ള ചീമപ്ലാവ് മുക്ക് – മുട്ടാണി റോഡ് ഒന്ന് നന്നാക്കാൻ ഇനി ഒരു അപകടം നടക്കണോ ?? പൊന്നമ്പി പള്ളിയിലേക്കും, കോന്നി ഭാഗത്തേക്കും അനേകം വാഹനങ്ങൾക്ക് സഹായമാകുന്ന ഈ റോഡ് പഞ്ചായത്തിലെ രണ്ട് വാർഡിൽ ഉൾകൊള്ളുന്ന 400 മീറ്റർ ഭാഗം തങ്ങൾക്കനുകൂലമായ വോട്ട് ഉള്ള വീടുകൾ ഇല്ല എന്ന കാരണത്താൽ അല്ലേ നന്നാക്കാതെ ഇരിക്കുന്നത് എന്ന് നാട്ടുകാർ ചോദിക്കുന്നു. ഇന്ന് ഒരു കാർ സൈഡിൽ ഉള്ള കാടു മൂലം സൈഡ് ഇടിഞ്ഞ ഭാഗത്തുകൂടി താഴേക്കു മറിഞ്ഞത് ഒരു റബ്ബർ മരം ഉള്ളതുകൊണ്ട് വലിയ ഒരു അപകടം തല നാരിഴക്ക് രക്ഷപെട്ടു.. സ്ഥിരം പോകാത്ത വണ്ടികൾ ഇതു വഴി വരുമ്പോൾ അപകടം പതിവായിരിക്കുന്നു.

ഇവിടെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമി കാടു പിടിച്ചു വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. അവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയതിനാൽ അതു വഴി സ്ത്രീകൾക്കും കുട്ടികൾക്കും നടക്കുവാൻ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു… കേരളത്തിൽ തന്നെ ഇങ്ങനെ അവഗണിക്കപ്പെട്ട ഒരു റോഡ് ഉണ്ടാകുവാൻ സാദ്ധ്യതയില്ല.. അടുത്ത ഒരു അപകടം ഉണ്ടാകുന്നതിനു മുൻപ് റോഡ് ശരിയാക്കാൻ ജനപ്രതിനിധികളോ, അധികാരികളോ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *