പന്തളം – തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പന്തളം ഗവ. യു.പി സ്‌കൂളിൽ ആരംഭിച്ചു. പന്തളം നഗരസഭ കൗൺസിലർ എസ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് കെ എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ എൻ ഗിരിജ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എ ജയദീപ്, അദ്ധ്യാപകരായ എ.മോത്തിമോൾ ,ഷൈലഭ എന്നിവർ സമീപം.


