ജനറൽ നേഴ്സിംഗ് : അപേക്ഷ ക്ഷണിച്ചു

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്‌കൂളുകളിൽ 2024-25 വർഷത്തേക്ക് ജനറൽ നഴ്‌സിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കോടുകൂടി പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  അർഹരായവർക്ക് മാർക്കിളവ് ലഭിക്കും. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ്ടു പാസായവരെയും പരിഗണിക്കും.  എ എൻ എം കോഴ്‌സ് പാസായ രജിസ്‌ട്രേഡ് എ എൻ എം നഴ്‌സുമാർക്കും അപേക്ഷിക്കാം.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.  പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റു വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകർപ്പുകൾ, അപേക്ഷാ ഫീസ് 0210-80-800-88 ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ അസ്സൽ ചലാൻ എന്നിവ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം. കണ്ണൂർ ജില്ലയിൽ അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽ, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ്, കണ്ണൂർ 670004 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ വേണം. ഫോൺ: 0497 2705158.

Leave a Reply

Your email address will not be published. Required fields are marked *