റാന്നി ബ്ലോക്കിൽ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

Pathanamthitta
Print Friendly, PDF & Email

റാന്നി – പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകാനായി ഹരിത പെരുമാറ്റചട്ടം പാലിച്ച് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി വരുന്നതിന്റെ അടിസ്ഥാനത്തിൽ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി. റാന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഹരിത കേരളം ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ ചാർലി, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ജി. സുധാകുമാരി , അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സതീശൻ. വിഇഒ ചിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *