ബോച്ചെ ടീ വിറ്റ ഷിനോ കുഞ്ഞുമോന്റെ ഭാഗ്യക്കുറി ഏജൻസി സസ്‌പെൻഡ് ചെയ്ത് ലോട്ടറി വകുപ്പ് :

Pathanamthitta

പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറിയുടെ അംഗീകൃത ഏജന്റായിരിക്കേ ബോച്ചേ ടീ ഉൽപന്നം വിറ്റ് അനധികൃത ഭാഗ്യക്കുറി പ്രോത്സാഹിപ്പിച്ചതിന് സംസ്ഥാന ലോട്ടറി ഏജൻസി സസ്‌പെൻഡ് ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ എച്ച് 3714 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അടൂർ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജൻസിയാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എസ്. എബ്രഹാം റെൻ സസ്‌പെൻഡ് ചെയ്തത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉൽപന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വിൽക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചിരുന്നു. വകുപ്പു നിർദേശ പ്രകാരം അടൂർ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി. ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ മേപ്പാടി പോലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താൽപര്യ വിരുദ്ധവും ലോട്ടറി റെഗുലേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്. നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി 2005ലെ കേരളാ പേപ്പർ ലോട്ടറീസ് (റെഗുലേഷൻ) ചട്ടങ്ങളിലെ 5(5) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്റെ ഏജൻസി സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *